Nalambalam

നാലമ്പല ദർശനത്തിൽ ശ്രദ്ധനേടി രാമരാജ്യം

ഗാന്ധിജിയുടെ രാമരാജ്യം എന്ന രാഷ്ട്ര സങ്കല്പം യാഥാർഥ്യം ആക്കുന്നതിനുള്ള ചുവടുവെയ്പ്പുമായി കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച രാമരാജ്യം സ്റ്റാൾ ഏവരുടെയും ശ്രദ്ധാകേന്ദ്രം ആയി മാറുന്നു. സ്വദേശി ഉൽപ്പന്നങ്ങളുടെയും നിരാലംബരായ വ്യക്തികൾ നിർമ്മിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെയും സൗഹൃദ വിപണിയാണിത്. ഏതൊരാൾക്കും സാധനങ്ങൾ തെരെഞ്ഞെടുത്തു അവയുടെ വില സ്വയം പണപ്പെട്ടിയിൽ നിക്ഷേപിച്ച് സ്വന്തമാക്കാം. ആരും ശിക്ഷിക്കുവാനോ നിരീക്ഷിക്കുവാനോ ഉണ്ടാവില്ല എന്നതാണ് സത്യവും നീതിയും പുലർന്ന് കാണുവാൻ ആഗ്രഹിക്കുന്ന ഈ രാമരാജ്യത്തിന്റെ പ്രത്യേകത.

സ്റ്റാൾ കൂടപ്പുലം ക്ഷേത്ര മേൽശാന്തി യദു രാമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ് ഘാടനം ചെയ്യുകയും വാർഡ് മെമ്പർ സുശീല മനോജ്‌ ആദ്യ ഉൽപ്പന്നം വാങ്ങുകയും ചെയ്തു.